"വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്, മനുഷ്വത്വമാണ് എന്‍റെ രാഷ്‌ട്രീയം"; സിജെപി മാർച്ചിന് പിന്തുണയുമായി ടൊവിനോ തോമസ്

ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നുപോകുന്നതെന്നും ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്.
Humanity is my politics" — Tovino Thomas extends support to the CJP march
Tovino Thomas
Updated on

കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റ് മാർച്ചിനെ അടിച്ചമർത്താനുള്ള ശ്രമത്തെ രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ്. ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ, ആ ശബ്ദങ്ങളെ ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് രാജ്യത്തിന്‍റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. അതുവഴി ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നുപോകുന്നതെന്നും ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്.

ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അവർ അക്രമം അഴിച്ചുവിട്ടോ? ഇത്തരമൊരു പെരുമാറ്റം നേരിടാൻ തക്കവണ്ണം അവർ എന്താണ് ചെയ്തത് എന്നും താരം ചോദിക്കുന്നു.

കുറിപ്പ് വായിക്കാം

ശരിയും തെറ്റും ആപേക്ഷികമാണ്, എങ്കിലും സമാധാനപരമായ ഒരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ, ആ ശബ്ദത്തെ ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് യഥാർഥത്തിൽ ആ രാജ്യത്തിന്‍റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. അതുവഴി ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നുപോകുന്നത്. ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അവർ അക്രമം അഴിച്ചുവിട്ടോ? ഇത്തരമൊരു പെരുമാറ്റം നേരിടാൻ തക്കവണ്ണം അവർ എന്താണ് ചെയ്തത്?

നമ്മുടെ രാജ്യത്തിന്‍റെ ഏത് ഭാഗത്തായാലും, നീതിപൂർവ്വമായ ആവശ്യത്തിനുവേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ എന്‍റെ പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച്, അത് ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലകളിലൊന്നാണ്.

എന്‍റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ മുതിരുന്നവരോട് ഒന്നു പറയട്ടെ, നിങ്ങളേക്കാൾ നന്നായി എന്നെ എനിക്കറിയാം. രാഷ്ട്രീയം, മതം, മറ്റ് എല്ലാത്തരം വിഭജനങ്ങളും കടന്നുള്ള ഒന്നാണത്.

മനുഷ്യത്വമാണ് എന്‍റെ രാഷ്ട്രീയം. സമാധാനമാണ് എന്‍റെ വിശ്വാസം. ജയ് ഹിന്ദ്

logo
Metro Vaartha
www.metrovaartha.com