

മനോജ് | നടി ഗൗരി കൃഷ്ണൻ
സീരിയലുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണൻ. സീരിയൽ സംവിധായകനായ മനോജ് തന്നെയായിരുന്നു ഗൗരിയെ വിവാഹം കഴിച്ചത്.അടുത്തകാലത്തായി ഗൗരി സീരിയലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തലുമായി ഗൗരി എത്തിയിരിക്കുകയാണ്.
താനും ഭർത്താവ് മനോജും പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഗൗരിയുടെ വെളിപ്പെടുത്തൽ. ആരുടെയും ജീവിതത്തിൽ ശല്യമാവാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോകളിലൂടെയും മറ്റും നമ്മൾ കാണുന്ന ജീവിതമല്ല യഥാർഥ ജീവിതമെന്നും ഗൗരി പറയുന്നു.
''ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്‍റ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താണ് വീഡിയോകൾ ഇടാത്തത്, സീരിയൽ ചെയ്യാത്തത് എന്നൊക്കെ. എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു. മനോജിനെക്കുറിച്ചുള്ള ചോദ്യങ്ങൾ കാണുന്നുണ്ട്. ഞങ്ങളിപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്. സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല. ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ല, വീഡിയോയിൽ കാണുന്നതുപോലെയല്ല ആരുടെയും ജീവിതം'', ഗൗരി വീഡിയോയിൽ പറയുന്നു.