''ഞാൻ ലൈംഗിക താത്പര്യമുള്ള വ്യക്തിയാണ്, എന്നെ അങ്ങനെ വളർത്തിയത് അമ്മ''; തുറന്നുപറഞ്ഞ് ഹോളിവുഡ് നടി ഡക്കോട്ട ജോൺസൺ

ലൈംഗികതയെയും ശരീരത്തെയും കുറിച്ച് തനിക്ക് ചെറുപ്പം മുതൽ തുറന്ന മനോഭാവം വളരാൻ അമ്മ സഹായിച്ചുവെന്നും താരം പറയുന്നു
Dakota Johnson, mother Melanie Griffith

ഡക്കോട്ട ജോൺസൺ, അമ്മ  മെലനി ഗ്രിഫിത്ത്

Updated on: 

ലൈംഗികതയെയും ശരീരത്തെയും കുറിച്ചുള്ള ആത്മവിശ്വാസത്തിന് അമ്മയും നടിയുമായ മെലനി ഗ്രിഫിത്ത് നൽകിയ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ഡക്കോട്ട ജോൺസൺ. താൻ ലൈംഗിക താത്പര്യമുള്ള വ്യക്തിയാണെന്നും തന്നെ അങ്ങനെ വളർത്തിയത് അമ്മയാണെന്നും ഡക്കോട്ട പറയുന്നു.

ലൈംഗികതയെയും ശരീരത്തെയും കുറിച്ച് തനിക്ക് ചെറുപ്പം മുതൽ തുറന്ന മനോഭാവം വളരാൻ അമ്മ സഹായിച്ചു. തന്‍റെ ശരീരത്തെ സ്നേഹിക്കാനും അതിൽ ആത്മവിശ്വാസം പുലർത്താനും അമ്മ പ്രോത്സാഹിപ്പിച്ചിരുന്നതായും താരം പറഞ്ഞു.

ബന്ധങ്ങൾ, ലൈംഗികത, ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളിൽ അമ്മ തന്നോട് വളരെ തുറന്നാണ് സംസാരിച്ചിരുന്നതെന്ന് ഡക്കോട്ട ഓർത്തെടുത്തു. ഇത്തരം തുറന്ന സമീപനം തന്‍റെ ശരീരത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസം നേടാൻ സഹായിച്ചതായും അവർ വ്യക്തമാക്കി. പ്രത്യേകിച്ച് ചില ചിത്രങ്ങളിൽ ലൈംഗികതയുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഈ ആത്മവിശ്വാസം തനിക്ക് ഗുണകരമായിട്ടുണ്ടെന്നും ഡക്കോട്ട ഒരു മാധ്യമത്തോട് പറഞ്ഞു.

2015ൽ പുറത്തിറങ്ങിയ ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ ആണ് ഡക്കോട്ട ജോൺസനെ ആഗോളതലത്തിൽ ശ്രദ്ധേയയാക്കിയ പ്രധാന ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ അനസ്തേഷ്യ സ്റ്റീൽ എന്ന കോളെജ് വിദ്യാർഥിനിയെയാണ് ഡക്കോട്ട അവതരിപ്പിച്ചത്. ലൈംഗികത അടക്കമുള്ള സെൻസിറ്റീവ് വിഷയങ്ങൾ അവതരിപ്പിക്കേണ്ടി വന്നതിനാൽ കഥാപാത്രം ഡക്കോട്ടയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. ചിത്രത്തിന്‍റെ നിരൂപക പ്രതികരണം സമ്മിശ്രമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ആൻ ഹാതവേയും ജോഷ് ഹാർട്ട്നെറ്റും പ്രധാന വേഷങ്ങളിലെത്തുന്ന ‘വെരിറ്റി’ ആണ് ഡക്കോട്ട ജോൺസന്‍റെ അടുത്ത ചിത്രം. ഒക്റ്റോബർ രണ്ടിന് ചിത്രം തീയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com