"കല്യാണമാണ്, എന്നാണെന്നോ എവിടെയാണെന്നോ പറയില്ല"; എഐ ഫോട്ടോസ് വേദനിപ്പിച്ചുവെന്ന് ഇൻഫ്ലുവൻസർ ഇച്ചാപ്പി

ഇച്ചാപ്പി ദി വേൾഡ് എന്ന അക്കൗണ്ടിലൂടെ പുറത്തു വരുന്ന എല്ലാ വിഡിയോകളും സൂപ്പർഹിറ്റാണ്.
Ichapee the world wedding

ഇച്ചാപ്പിയും പ്രതിശ്രുത വരൻ അപ്പുവും.

Updated on

സമൂഹമാധ്യമങ്ങളിലെ ജനപ്രിയ ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ഇച്ചാപ്പി. ഇച്ചാപ്പി ദി വേൾഡ് എന്ന അക്കൗണ്ടിലൂടെ പുറത്തു വരുന്ന എല്ലാ വിഡിയോകളും സൂപ്പർഹിറ്റാണ്. പ്രതിസന്ധികളെ തരണം ചെയ്തെത്തിയ പെൺകുട്ടി എന്ന നിലയിലും ശ്രീലക്ഷ്മി എന്ന ഇച്ചാപ്പിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ സ്വന്തം വിവാഹമാണെന്ന കാര്യമാണ് ഇച്ചാപ്പി പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ വിവാഹം എവിടെയാണെന്നോ എപ്പോഴാണെന്നോ പറയില്ലെന്നും അതിനു കാരണം തന്‍റെയും പ്രതിശ്രുത വരൻ അപ്പുവിന്‍റെയും ഫോട്ടോകൾ ദുരുപയോഗം ചെയ്തു കൊണ്ട് പുറത്തു വന്ന വ്യാജവാർത്തകളാണെന്നുമാണ് ഇച്ചാപ്പി പറയുന്നത്.

കുറിപ്പ് വായിക്കാം..

പ്രിയമുള്ളവരേ..,

എന്‍റെ വിവാഹം വളരെ ലളിതമായ രീതിയിലാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ ഒരു ദിവസത്തെ ഓർമ്മിക്കാൻ ചില നല്ല ഓർമ്മകൾ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്ക ല്ല്യാണം എവിടെ വെച്ചാണെന്നോ,എപ്പോഴാണെന്നോ ഞാൻ ഇപ്പോൾ പറയുന്നില്ല!കാരണം എന്‍റെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞപ്പോൾ മുതൽ എന്‍റെയും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വരന്‍റെയും ഒപ്പമുള്ള ഫോട്ടോസ് ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഡൌൺലോഡ് ചെയ്യുകയും, അത്‌ Ai ഉപയോഗിച്ച് മാറ്റം വരുത്തി ഞങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ ചില ഓൺലൈൻ മീഡിയകളിൽ പ്രചരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇത് ഹാർട് പേഷ്യന്‍റ് ആയ എന്‍റെ അമ്മയ്ക്ക് ആരോഗ്യകരമായും കൂടാതെ ഞങ്ങൾക്ക് മാനസികമായും പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള തെറ്റായ പ്രചരണങ്ങൾകൊണ്ടും മറ്റും ഞങ്ങൾക്കുണ്ടായ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടുള്ളതായിരുന്നു.മാത്രമല്ല,എന്‍റെ യൂട്യൂബ് ചാനലിൽ(Ichappee The World)ഞാൻ അപ്‌ലോഡ് ചെയ്യുന്ന എന്‍റെ വീഡിയോസ് ഞങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ ഡൌൺലോഡ് ചെയ്ത് മറ്റുള്ള ഓൺലൈൻ മീഡിയകളിൽ പ്രചരിക്കുന്നതും ഞങ്ങൾക്ക് വിഷമമുള്ള ഒരു കാര്യം ആണ്.ദയവായി അത് ചെയ്യാതിരിക്കുക!!

പിന്നെ ഓൺലൈൻ മീഡിയാസ് വന്നു കവർ ചെയ്യാൻ മാത്രം ഞാൻ വളർന്നിട്ടില്ല എന്നൊരു തിരിച്ചറിവുള്ളതുകൊണ്ടും ഞാൻ അത്‌ ആഗ്രഹിക്കുന്നില്ല!എന്‍റെ വിവാഹം,മറ്റുള്ള കാര്യങ്ങളൊക്കെ എന്‍റെ സ്വന്തം Youtube Channel(Ichappee The World),Facebook(Ichappee The World)Instagram(Ichappee)എന്നിവ വഴി നിങ്ങളോട് പങ്കുവെക്കുന്നതായിരിക്കും എന്നാണ് ഇച്ചാപ്പി ഫെയ്സ്ബുക്കിൽ കുറിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com