'മറക്കില്ലൊരിക്കലും': ബ്ലാക്ക് ആന്‍റ് വൈറ്റ് സ്ക്രീനിൽ തിളങ്ങിയവർക്ക് കളർഫുൾ ആദരം

മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിച്ചു
മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ  തുടക്കം വരെ  തിരശീലയിൽ  തിളങ്ങിയ മുതിർന്ന നടിമാരെ ആദരിച്ചു | IFFK tribute to senior actresses
ബ്ലാക്ക് ആന്‍റ് വൈറ്റ് സ്ക്രീനിൽ തിളങ്ങിയവർക്ക് കളർഫുൾ ആദരം, 'മറക്കില്ലൊരിക്കലും'KB Jayachandran | Metro Vaartha
Published on
ചിത്രങ്ങൾ: കെ.ബി. ജയചന്ദ്രൻ | മെട്രൊ വാർത്ത

തിരുവനന്തപുരം: ബ്ലാക്ക് ആന്‍റ് വൈറ്റ് സ്ക്രീനിൽ തിളങ്ങിയ മുതിർന്ന നടിമാർക്ക് ചലച്ചിത്ര അക്കാഡമിയുടെ കളർഫുൾ ആദരം. മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിച്ച 'മറക്കില്ലൊരിക്കലും' ചടങ്ങ് രാജ്യാന്തര ചലച്ചിത്രമേളയുടെ വേറിട്ട കാഴ്ചയായി. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ മുതിർന്ന നടിമാരെ ആദരിച്ചു.

കെ.ആർ. വിജയ, ടി.ആർ. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ തുടങ്ങി ബ്ലാക്ക് ആന്‍റ് വൈറ്റ് കാലത്തിലും അവിടെ നിന്ന് ഈസ്റ്റ്മാൻ കളർ സ്ക്രീനിൽ വരെ എത്തി വിവിധ കാലങ്ങളിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്‍റെ അടയാളം കൂടിയാണിത്. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും അരങ്ങേറി.

logo
Metro Vaartha
www.metrovaartha.com