സംഗീതം അറിയില്ല, അതാണ് ഇപ്പോഴും ജോലി ചെയ്യുന്നത്; അറിയാമായിരുന്നെങ്കിൽ വീട്ടിലിരുന്നേനെയെന്ന് ഇളയരാജ

മുംബൈയിൽ വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു ഇളയരാജയുടെ പ്രതികരണം
ilayaraja about his life journey

ഇളയരാജ

file image

Updated on

മുംബൈ: തനിക്ക് സംഗീതം അറിയില്ലെന്ന് സംഗീത സംവിധായകൻ ഇളയരാജ. 1,541 സിനിമകളിൽ സംഗീതവും പശ്ചാത്തലവും ഒരുക്കിയിട്ടും തനിക്ക് സംഗീതം അറിയില്ലെന്നും അതിനാലാണ് താൻ ഇപ്പോഴും ജോലി ചെയ്യുന്നതെന്നുമാണ് ഇളയ രാജ പറഞ്ഞത്.

മുംബൈയിലെഛത്രപതി സംഭജിനഗറിൽ എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ വച്ചായിരുന്നു ഇളയരാജയുടെ പ്രതികരണം. ചടങ്ങിൽ ഇളയരാജയെ പത്മപാണി അവാർഡ് നൽകി ആദരിച്ചു.

''എന്‍റെ 1,541 മത് സിനിമയിലെ പശ്ചാത്തല സംഗീതം പൂർത്തിയാക്കിയ ശേഷമാണ് ഞാനിന്ന് ഈ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഞാൻ എങ്ങനെയാണ് ഒരു പാട്ട് അല്ലെങ്കിൽ ട്യൂൺ കണ്ടെത്തുന്നത് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഞാൻ അവരോട് പറയുന്നു, എനിക്ക് സംഗീതം അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്. എനിക്ക് സംഗീതത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, ഇലക്ട്രോണിക് ഉപകരണങ്ങളും കീബോർഡുകളും ഉപയോഗിച്ച് സംഗീതം നിർമ്മിക്കുന്നത് എളുപ്പമായിരിക്കുന്നു'' എന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com