പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

ഏപ്രിൽ പത്തിന് തിയെറ്ററിൽ എത്തിയ സിനിമക്കെതിരേ ഏപ്രിൽ 15ന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു
ilayaraja filed a petition against ajith movie good bad ugly in high court

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

Updated on

ചെന്നൈ: അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അ​ഗ്ലി എന്ന സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ . തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയിൽ പറയുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഏപ്രിൽ പത്തിന് തിയെറ്ററിൽ എത്തിയ സിനിമക്കെതിരേ ഏപ്രിൽ 15ന് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസിൽ പറഞ്ഞിരുന്നു. യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ​സിനിമയുടെ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്‍പും തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാട്ടി പല സിനിമാക്കാര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com