2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വേണം; ആന്‍റണി പെരുമ്പാവൂരിന് ഇൻകം ടാക്സ് നോട്ടീസ്

2 സിനിമകളുടെ ഓവർസീസ് റെെറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്
income tax issues notice to producer antony perumbavoor

2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വേണം; ആന്‍റണി പെരുമ്പാവൂരിന് ഇൻകം ടാക്സ് നോട്ടീസ്

Updated on

കൊച്ചി: പൃഥ്വിരാജിനു പിന്നാലെ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022 ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. 2 സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വേണ്ടത്.

ഈ സിനിമകളുടെ ഓവർസീസ് റെറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്.

2022 ൽ‌ ആന്‍റണി പെരുമ്പായൂരിന്‍റെ ആശിർവാദ് ഫിലിംസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നോട്ടീസെന്നും എമ്പുരാൻ വിവാദവുമായി ഇതിന് ബന്ധമില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം പൃഥ്വിരാജിനും ഇൻകം ടാക്സ് നോട്ടീസ് നൽകിയിരുന്നു. മുൻപ് അഭിനയിച്ചസിനിമകളുടെ പ്രതിഫലം സംബന്ധിച്ച് വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വർഷം പൃഥ്വിരാജിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com