ഹൈ വോൾട്ടേജ് പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ ; 'ധീരം' ടീസർ റിലീസായി

ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും.
Indrajith in the role of a high voltage policeman; 'Dheeram' teaser released

ധീരം

Updated on

ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീരം'ത്തിന്‍റെ ടീസർ റിലീസായി. മുൻപും പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഹൈ വോൾട്ടേജ് മുഴുനീള പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നത് ആദ്യമായാണ്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സാണ് ചിത്രം എന്നുള്ള സൂചനകൾ ടീസറിൽ നിന്നും ലഭിക്കുന്നുണ്ട്.

റെമോ എന്‍റർടൈൻമെന്‍റസിന്‍റെ ബാനറിൽ എം.എസ്. റെമോഷ്, മലബാർ ടാക്കീസിന്‍റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി സുരേഷാണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും.

ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡിഒപി എസ്.യു. സൗഗന്ദാണ്.

ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകളളകോക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com