Entertainment
പുഷ്പ ഫെയിം ഇന്ദ്രവതിയുടെ സ്വരം ഇനി മലയാളത്തിലും... | Video
പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ 'ഉ ആണ്ടവാ മാവാ... ഉ ഊ ആണ്ടവാ മാവാ...' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക
പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ 'ഉ ആണ്ടവാ മാവാ... ഉ ഊ ആണ്ടവാ മാവാ...' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.
ട്രിയാനി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജി. അനിൽകുമാർ നിർമിച്ച് സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്റ്റുഡിയോയിൽ റെക്കോഡിങ്ങും നടത്തി.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിന്‍റെ ഭാഗമാകുന്നു.
ഡസ്റ്റൺ അൽഫോൺസിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീകുമാർ വാസുദേവ്.