
'കുറ്റം തവിർ'; 24ന് കേരളത്തിലെ തിയേറ്ററുകളിലേക്ക്
വിരുമൻ, പടയ് തലൈവൻ, മദ്രാസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഋഷി ഋത്വിക്കും, ആരാധ്യ കൃഷ്ണയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 24 മുതൽ കേരളത്തിലെ തിയറ്ററുകളിലേക്ക്. തമിഴിൽ വൻ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രം ഗജേന്ദ്രയാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ശ്രീസായി സൈന്തവി ക്രിയേഷൻസിന്‍റെ ബാനറിൽ പി.പാണ്ഡുരംഗനാണ് നിർമിച്ചിരിക്കുന്നത്. ഒരു ആശുപത്രിയിലെ ദുരൂഹമായ കൊലപാതകം, അവയവ മോഷണം, മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രാഷ്ട്രീയക്കാരുടെ അഴിമതി എന്നിവയെ ഒരു മെഡിക്കൽ ക്രൈം ത്രില്ലറിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഋഷി ഋത്വിക്, ആരാധ്യ കൃഷ്ണ എന്നിവർക്ക് പുറമെ ശരവണൻ, സായ് ദീന, കാമരാജ്, സെൻട്രയൻ, ആനന്ദ് ബാബു, വിനോദിനി വൈദ്യനാഥൻ, സായ് സൈന്തവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൻഹാ സ്റ്റുഡിയോ റിലീസാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.