74ന്‍റെ നിറവിൽ മെഗാസ്റ്റാർ; ആരാധകരുടെ സ്നേഹത്തിന് നന്ദി അറിയിച്ച് താരം

പൂർണ ആരോഗ‍്യവാനായി മമ്മൂട്ടി സിനിമയിൽ തിരിച്ചുവന്ന ജന്മദിനം ആഘോഷിക്കുകയാണ് ഏവരും
mammootty happy birthday

മമ്മൂട്ടി

Updated on

ഞായറാഴ്ച 74ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. മഹാനടന്‍റെ പിറന്നാൾ ഇതിനോടകം സിനിമാപ്രേമികളും ആരാധകരും ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

പൂർണ ആരോഗ‍്യവാനായി അദ്ദേഹം സിനിമയിൽ തിരിച്ചുവന്ന ജന്മദിനം ആഘോഷിക്കുകയാണ് ഏവരും. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരാധകരുടെ സ്നേഹത്തിന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

""എല്ലാവർക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സർവശക്തനും"" എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. കറുത്ത കാറിൽ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊച്ചിയിലെ എളംകുളത്തെ വീട്ടിൽ താരം ഇല്ലെങ്കിലും ശനിയാഴ്ച രാത്രിയോടെ തന്നെ മധുരം വിതരണം ചെയ്ത് ആരാധകർ പിറന്നാൾ ആഘോഷിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com