"ഹാർഡ് ടു സേ ഗുഡ്ബൈ...", ജാക്കി ചാന്‍റെ മരണവാർത്ത വ്യാജം

ജാക്കി ചാൻ മരിച്ചെന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി, കോടിക്കണക്കിന് വ്യൂസ്. 1954-2026 എന്ന അടിക്കുറിപ്പോടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടൊ പ്രചരിച്ചു. എന്നാൽ 72 വയസുള്ള നടൻ ആരോഗ്യവാനായിരിക്കുന്നു
Jackie Chan Death Hoax Goes Viral on Social Media; Actor Alive and Well

ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം.

MV Graphics

Updated on: 

ചൈനീസ് സൂപ്പർ താരം ജാക്കി ചാൻ മരിച്ചെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. എന്നാൽ, 72 വയസുള്ള നടൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്നും, ഈ പോസ്റ്റുകൾ വെറും കെട്ടുകഥയാണെന്നും പിന്നീട് വ്യക്തമായി.

ഫാങ് ഷിലോങ് എന്നാണ് ജാക്കി ചാന്‍റെ യഥാർഥ പേര്. ഏതെങ്കിലും ഒരു രാജ്യത്തിന്‍റെ സിനിമാ വ്യവസായത്തെക്കാൾ വലിയ ആഗോള പ്രശസ്തി ആസ്വദിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ, ജാക്കി ചാന്‍റെ മരണത്തെക്കുറിച്ചുള്ള വൈറൽ അവകാശവാദങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതിവേഗം പടർന്നു.

2026-ൽ 400 ദശലക്ഷം ഡോളറിലധികം ആസ്തിയുള്ള നടൻ ഹോങ്കോങ്ങിലാണ് താമസിക്കുന്നത്. കൗലൂൻ ടോങ് റെസിഡൻഷ്യൽ പ്രദേശത്തുള്ള ഒരു ഫാക്റ്ററി വെയർഹൗസ്, രഹസ്യ മുറികളും രഹസ്യ വാതിലുകളുമുള്ള വീടാക്കി മാറ്റിയാണ് അദ്ദേഹം താമസിക്കുന്നത്.

2026 ജൂലൈയിൽ സിംഗപ്പുരിലായിരുന്നു ജാക്കി ചാൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പെയ് ചുൻ പബ്ലിക് സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം, തന്‍റെ "ഹാർഡ് ടു സേ ഗുഡ്ബൈ" എന്ന ഗാനം ആലപിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ഞെട്ടിച്ചിരുന്നു.

ജാക്കി ചാൻ മരിച്ചെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ, പ്രത്യേകിച്ച് അമെരിക്കയിൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്, "ജാക്കി ചാൻ 1954-2026" എന്ന വാചകത്തോടെയുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പമാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് ഈ പോസ്റ്റുകൾ എത്തി. അബ്ദുൽ എന്ന ഉപയോക്താവിന്‍റെ പോസ്റ്റിന് വെറും അഞ്ച് മണിക്കൂറിനുള്ളിൽ 38 ലക്ഷത്തിലധികം വ്യൂസാണ് കിട്ടിയത്.

logo
Metro Vaartha
www.metrovaartha.com