ജയിലറില്‍ ജാക്കി ഷ്‌റോഫും: രജനികാന്ത് ചിത്രത്തിൽ തിളങ്ങുന്ന താരനിര

മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ ആരാധകരുടെ ആവേശം കൊടുമുടി കയറി. ഇപ്പോഴിതാ ജയിലറുടെ അഭിനേതാക്കളുടെ നിരയിലേക്ക് ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് കൂടിയെത്തുന്നു
ജയിലറില്‍ ജാക്കി ഷ്‌റോഫും: രജനികാന്ത് ചിത്രത്തിൽ തിളങ്ങുന്ന താരനിര
Updated on

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ പുതിയ ചിത്രം ജയിലറിന്‍റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. നേരത്തെ മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ആരാധകരുടെ ആവേശം കൊടുമുടി കയറിയിരുന്നു. ഇപ്പോഴിതാ ജയിലറുടെ അഭിനേതാക്കളുടെ നിരയിലേക്ക് ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് കൂടിയെത്തുന്നു. സിനിമയുടെ സെറ്റില്‍ ജാക്കി ഷ്‌റോഫ് ജോയ്ന്‍ ചെയ്ത വിവരം സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടു. ജയിലറിലെ ജാക്കി ഷ്‌റോഫിന്‍റെ ഫസ്റ്റ് ലുക്കും റിലീസ് ചെയ്തിട്ടുണ്ട്. 

ജയിലറില്‍ പ്രധാന കഥാപാത്രമായി മലയാളിയായ വിനായകനുമുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ നിര്‍മിക്കുന്നതു സണ്‍ പിക്‌ചേഴ്‌സാണ്. തമന്ന, ഡോ. ശിവ രാജ്കുമാര്‍, രമ്യാ കൃഷ്ണന്‍ യോഗി ബാബു, വസന്ത് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ്  സംഗീതം. നെല്‍സണ്‍ ദിലീപ്കുമാര്‍ തന്നെയാണു ജയിലറിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

2014-ല്‍ പുറത്തിറങ്ങിയ കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ രജനീകാന്തും ജാക്കി ഷ്‌റോഫും ഒരുമിച്ചിരുന്നു. അനിമേറ്റഡ് ആക്ഷന്‍ മൂവിയായിരുന്നു കൊച്ചടിയാന്‍.  

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com