
ജഗദീഷ്
കൊച്ചി: താരസംഘടനയായ അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്നു നടൻ ജഗദീഷ് പിന്മാറും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്ച പത്രിക പിൻവലിക്കുമെന്നാണ് വിവരം. പ്രത്യേക ദൂതൻ വഴിയാവും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
വനിതകൾ നേതൃത്വത്തിലേക്ക് വരുമെന്ന ഉറപ്പിലാണ് ജഗദീഷിന്‍റെ പിന്മാറ്റം. മോഹൻലാലും മമ്മൂട്ടി ഇത് സംബന്ധിച്ച് ജഗദീഷുമായി സംസാരിച്ചതായാണ് വിവരം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
ജഗദീഷ് പിൻവാങ്ങുന്നതോടെ അമ്മ അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള ശ്വേത മേനോന്‍റെ സാധ്യത വർധിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. ശ്വേതയെ കൂടാതെ നടൻ ദേവൻ മാത്രമാണ് ഇനി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിലുള്ളത്.