സംവിധാനം ജഗൻ ഷാജി കൈലാസ്; ദിലീപ് ചിത്രത്തിന് തുടക്കം

ദിലീപിന്റെ 152 ാമത്തെ ചിത്രമാണിത്‌
jagan shaji kailas- dileep movie started

ദിലീസ് സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നു

Updated on

സൂപ്പർഹിറ്റ് സംവിധായകൻ ഷാജി കൈലാസിന്‍റെ മകൻ ജഗൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു.ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ആദ്യത്തെ ക്ലാപ്പ് അടിച്ചു. ദിലീപിന്റെ 152 ാമത്തെ ചിത്രമാണിത്‌.

ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലായിരിക്കും ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുക. വിബിന്‍ ബാലചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്‌സ് കാക സ്റ്റോറിസ് എന്നീ ബാനറിൽ സന്ദീപ് സേനന്‍, ആലക്‌സ് ഇ. കുര്യന്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ദിലീപിനു പുറമേ ബിനു പപ്പു, വിലാസ് ചന്ദ്രൻ, അശോകൻ, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍: സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എം. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് --സൂരജ്. ഈ.എസ്. മേക്കപ്പ് - റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു, സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്, ഡിസൈൻ - യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ, തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com