ജയ് ഗണേഷ് ഒടിടിയിലേക്ക്; സർപ്രൈസ്‌ തീയതി പുറത്തുവിട്ട് താരം

വർഷങ്ങൾക്കു ശേഷം, ആവേശം എന്നീ ചിത്രങ്ങളോട് ക്ലാഷ് വച്ചാണ് ജയ് ഗണേഷ് റിലീസ് ചെയ്‌തത്
jai ganesh ott
jai ganesh

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്‌ത ചിത്രം ജയ് ഗണേഷ് ഒടിടിയിലേക്ക്. മനോരമ മാക്സിൽ മെയ് 24 നാണ് ചിത്രം പുറത്തിറങ്ങുക. 5 കോടി ബജറ്റിൽ നിർമിച്ച ജയ് ഗണേഷ് ആറ് കോടി രൂപക്കാണ് മനോരമ മാക്‌സ് സ്വന്തമാക്കിയത്.

ഏപ്രിൽ 11 ന് റിലീസ് ചെയ്‌ത ചിത്രത്തിന് 8.5 കോടി രൂപ മാതമേ നേടാനായുള്ളൂ. വർഷങ്ങൾക്കു ശേഷം, ആവേശം എന്നീ ചിത്രങ്ങളോട് ക്ലാഷ് വച്ചാണ് ജയ് ഗണേഷ് റിലീസ് ചെയ്‌തത്. ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാറാണ് നായികയായി അഭിനയിച്ചത്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിച്ചത്.

ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ. വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്‍റർട്ടെയ്നറായാണ് ചിത്രം പുറത്തിറങ്ങിയത്. 'മാളികപ്പുറം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തിയെറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ജയ് ഗണേഷ്'.

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, സ്റ്റിൽസ്: നവിൻ മുരളി എന്നിവരാണ് അണിയറ പ്രവർത്തകർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com