

'ജനനായകൻ' റിലീസിന് സ്റ്റേ; പൊങ്കലിന് ചിത്രം എത്തില്ല
ചെന്നൈ: വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തത്.
കേസ് 21 ന് വീണ്ടും പരിഗണിക്കും. അവധി കഴിഞ്ഞാണ് കേസ് വീണ്ടും പരിഗണിക്കുന്നത് എന്നതിനാൽ പൊങ്കൽ റിലീസായി ചിത്രമെത്തില്ലെന്ന് ഉറപ്പ്.