നർമത്തിൽ ചാലിച്ച കുടുംബചിത്രം "ജാനകി ജാനേ"

ചിത്രം മേയ് 12ന് തിയെറ്ററുകളിലെത്തും. സൈജു കുറുപ്പും നവ്യ നായരും പ്രധാന താരങ്ങൾ.
നർമത്തിൽ ചാലിച്ച കുടുംബചിത്രം "ജാനകി ജാനേ"
Updated on

കൊച്ചി: ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറിൽ അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം "ജാനകി ജാനേ" മേയ് 12ന് റിലീസാകും. കല്പക റിലീസാണ് ചിത്രം തിയെറ്ററുകളിലെത്തിക്കുന്നത്.

എസ് ക്യൂബിന്‍റെ സാരഥികളായ ഷെനുഗ ഷെഗ്ന ഷെർഗഎന്നിവർ ഉയരെയ്ക്കു ശേഷം നിർമിക്കുന്ന ജാനകി ജാനെയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യ നായർ, ജോണി ആന്‍റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ, ജോർജ് കോര, അനാർക്കലി, പ്രമോദ് വെളിയനാട്, ജയിംസ് ഏലിയ, സ്മിനു സിജോ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ തുടങ്ങിയവരാണ്.

ഒറ്റ ഷെഡ്‌ഡ്യൂളിൽ പൂർത്തിയായ "ജാനകി ജാനേ"യുടെ പ്രധാന ലൊക്കേഷൻ ഇരിങ്ങാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു.‌ തീർത്തും നർമം കലർന്ന ഒരു കുടുംബചിത്രമാണ്" "ജാനകി ജാനേ ".

സബ് കോണ്ടാക്‌ടർ ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രസ് ജീവനക്കാരി ജാനകിയായി നവ്യ നായർ എത്തുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തം.

ജാനകി ജാനെയുടെ സംഗീത സവിധായകർ കൈലാസ് മേനോൻ, സിബി മാത്യു അലക്സ്.

ഛായാഗ്രഹണം - ശ്യാം പ്രകാശ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - ശ്രീജിത്ത്‌ ഗുരുവായൂർ, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, ചീഫ് അസോ ഡയറക്ടര്‍ - രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ , കളറിസ്റ്റ് - ശ്രീജിത്ത് സാരംഗ് , സബ് ടൈറ്റിൽസ് - ജോമോൾ (ഗൗരി) , കോ റൈറ്റര്‍ - അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്ദിപുലം, പി ആര്‍ ഓ - വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ് , വിഷ്വൽ ഗ്രാഫിക്സ് - ആക്സൽ മീഡിയ, സ്റ്റില്‍സ് - റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് - ഓള്‍ഡ്‌ മങ്ക്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com