സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ' ഒടിടിയിലെത്തുന്നു

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു
janaki vs state of kerala ott release

ജെഎസ്കെ ഓഗസ്റ്റ് 15ന് ഒടിടിയിൽ

file image

Updated on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച് സംവിധാനം ചെയ്ത ജാനകി vs സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സീ5 ഇൽ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടൈൻമെന്‍റ് ആണ് ചിത്രം നിർമിച്ചത്. ജെ. ഫനീന്ദ്ര കുമാർ നിർമിച്ച ചിത്രത്തിന്‍റെ സഹനിർമാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്നു.

ടൈറ്റിൽ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരൻ ആണ്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി,ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, എന്നിവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയെറ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി റിലീസിൽ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി സീ5ലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com