'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള': സുരേഷ് ഗോപി ചിത്രത്തിന്‍റെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്

ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്ന് കാട്ടിയാണ് പ്രദർശനാനുമതി നിഷേധിച്ചത്

ന്യൂഡൽഹി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സുരേഷ് ഗോപി ചിത്രത്തിന്‍റെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ് (JSK) ‍യുടെ അനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാൽ മാറ്റണമെന്ന് കാട്ടിയാണ് സിനിമയുടെ അനുമതി മുംബൈ റീജിണൽ ഓഫീസ് നിഷേധിച്ചത്.

സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നാണ് നിർദേശം. സുരേഷ് ഗോപി ചിത്രത്തിൽ 96 തവണ ജാനകി എന്ന പേര് ഉപയോഗിക്കുന്നതായും സെൻസർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. ചിത്രം ജൂൺ 27 ന് റിലീസ് ചെയ്യാനിരിക്കെയാണ് സംഭവം.

വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ സിനിമാ വിവാദത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com