"ബി ഗ്രേഡ് നായികയെപ്പോലെ, ജാൻവി കപൂറിന് നാണമില്ലേ?"; വിമർശനം രൂക്ഷമായി, ക്ഷമാപണവുമായി സംവിധായകൻ

ജാൻവിയുടെ അച്ചിയമ്മ എന്ന കഥാപാത്രത്തെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമർശനം
Janhvi Kapoor row over sexist portrayal, director apologises

പെദ്ദിയിൽ ജാൻവി കപൂർ, രാം ചരണും ബുച്ചി ബാബു സനയും 

Updated on

രാം ചരണും ജാൻവി കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പെദ്ദി. തിയറ്ററിൽ എത്തിയതിനു പിന്നാലെ ജാൻവി കപൂറിന്‍റെ കഥാപാത്രത്തിന് എതിരേ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉരുന്നത്. ജാൻവിയുടെ അച്ചിയമ്മ എന്ന കഥാപാത്രത്തെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമർശനം. പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബുച്ചി ബാബു സന.

വിമർശനങ്ങളെ ഗൗരവത്തോടെ എടുക്കുന്നെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും ഒരു സ്ത്രീ കഥാപാത്രത്തേയും വസ്തുവത്കരിക്കാനോ അനാദരിക്കാനോ ഉദ്ദേശിച്ചിട്ടില്ല എന്നാണ് ബുച്ചി ബാബു പറയുന്നത്. വിവാദമായ ഭാഗങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ജാൻവി കപൂറിനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നു. ബി ഗ്രേഡ് നായികമാരുടെ നിലവാരത്തിലേക്ക് ജാൻവി താഴ്ന്നു എന്നാണ് വിമർശനം. താൻ ജീവിക്കുന്നത് ഗ്രാമത്തിലാണെന്നും അവിടെ മാറിടവും വയറും കാണിക്കുന്ന പെൺകുട്ടികളെ കാണാൻ കഴിയില്ല. പുരുഷ പ്രേക്ഷകരെ സംതൃപ്തിപ്പെടുത്താനാണ് ജാൻവി അഭിനയിക്കുന്നത്. കുറച്ചുകൂടി പൈസ കൊടുത്താൽ നഗ്നയായി അഭിനയിക്കും- ഒരാൾ കുറിച്ചു. പെദ്ദിയിൽ മാത്രമല്ല ജാൻവി മുൻപ് അഭിനയിച്ച ദേവര, പരം സുന്ദരി എന്നീ സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ലെന്നും വിമർശനമുണ്ട്.

logo
Metro Vaartha
www.metrovaartha.com