കർമയുണ്ടെന്ന് മനസിലായില്ലേയെന്ന് ജാസി; ഖുറാൻ വച്ച് സത്യം ചെയ്യാമോയെന്ന് ഹെലൻ ഒഫ് സ്പാർട്ട

ഇരുവരും തമ്മിലുള്ള കലഹം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
Jassie asks if one realizes that karma exists; Helen of Sparta replied

ജാസി, ഹെലൻ ഒഫ് സ്പാര്ട്ട

Updated on

ദ്യപിച്ച് വാഹനമോടിച്ചതിന്‍റെ പേരിൽ അറസ്റ്റിലായ ഇൻഫ്ലുവൻസർ ഹെലൻ ഒഫ് സ്പാർട്ടയെന്ന എസ്.ആർ. ധന്യക്ക് മറുപടിയുമായി ട്രാൻസ്ജെൻഡർ ജാസി. ഇരുവരും തമ്മിലുള്ള കലഹം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഹെലൻ ഒഫ് സ്പാർട്ട മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലായെന്നതിന്‍റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ധന്യ ഇതു നിനക്കുള്ളതാണ്. നീ എന്‍റെ മനസ് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ വിളിക്കുന്ന ദൈവത്തിന്, എന്‍റെ പടച്ചോന് ശക്തിയുണ്ട്. അതാണിപ്പോ ഇങ്ങനെ സംഭവിച്ചത്.

കർമ എന്നു പറയുന്ന സംഭവം ഉണ്ട് എന്ന് നിനക്ക് ഇപ്പോ മനസിലായില്ലേ. എനിക്കു വേണമെങ്കിൽ നീ എന്നെ പറയുന്നതു പോലെ അട്ടഹസിച്ചും പരിഹസിച്ചും വിഡിയോ ചെയ്യാമായിരുന്നു. പക്ഷേ റീച്ചിനും ഫോളോവേഴ്സിനും വേണ്ടി എനിക്കത് ചെയ്യേണ്ട ആവശ്യമില്ല. എന്‍റെ ശത്രുവിന് ഇത് വന്നു എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. മനുഷ്യനായിട്ടേ ഞാൻ കാണുന്നുള്ളൂ. ഇന്നല്ലെങ്കിൽ നാളെ എന്തായാലും ആരുടെ ഭാഗത്താണ് തെറ്റെന്ന് ദൈവം വെളിപ്പെടുത്തുമെന്നും ധന്യക്ക് ഇതൊരു പാഠമാകട്ടേ എന്നുമാണ് ജാസി പറയുന്നത്.

Jassie asks if one realizes that karma exists; Helen of Sparta replied
മദ്യപിച്ച് വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

എന്നാൽ ജാസിക്ക് രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു കൊണ്ടുള്ള മറുപടി വിഡിയോ ഉടൻ തന്നെ ഹെൽ ഒഫ് സ്പാർട്ട പങ്കു വച്ചു. ഞാൻ വെല്ലുവിളിക്കുകയാണ്. അഞ്ചു ദിവസം കഴിയുമ്പോ എന്‍റെ ടെസ്റ്റ് റിസൾട്ട് ഇടും. നിങ്ങളും ടെസ്റ്റ് ചെയ്യണം. ഡ്രഗ് ടെസ്റ്റ്. ഖുറാൻ വച്ച് സത്യം ചെയ്യാൻ കഴിയുമോ എന്നാണ് ധന്യ വെല്ലുവിളിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com