"നിങ്ങളുടെ ആളുകൾ അതിലും വലിയ നുണയല്ലേ പറയുന്നത്"; പരിഹാസ കമന്‍റിന് രൂക്ഷ മറുപടിയുമായി ജാവേദ് അക്തർ

അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റിലാണ് ഒരാൾ വർഗീയ പരാമർശം നടത്തിയത്
Javed Akhtar slams communal jibe with atheist stand

ജാവേദ് അക്തർ

Updated on

ശക്തമായ നിലപാടുകളിലൂടെ വാർത്തകളിൽ നിറയുന്ന ഗാനരചയിതാവാണ് ജാവേദ് അക്തർ. ഇപ്പോൾ ശ്രദ്ധനേടുന്നത് തനിക്കെതിരേ ഉയർന്ന പരിഹാസ കമന്‍റിന് അദ്ദേഹം നൽകിയ മറുപടിയാണ്. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിമർശിച്ചുകൊണ്ട് പങ്കുവച്ച പോസ്റ്റിലാണ് ഒരാൾ വർഗീയ പരാമർശം നടത്തിയത്.

ഇറ്റലി പ്രധാനമന്ത്രി മെലോനി തനിക്കൊപ്പം ഫോട്ടോ എടുക്കാനായി കെഞ്ചി എന്നാണ് ട്രംപ് പറഞ്ഞത്. പിന്നാലെ ഇതിനെതിരേ മെലോനി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലായിരുന്നു ജാവേദ് അക്തറിന്‍റെ പോസ്റ്റ്. ട്രംപിന്‍റെ നുണകളുടെ ലിസ്റ്റ് നാൾക്കു നാൾ കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം കുറിച്ചത്. അതിനു താഴെയാണ് ഓരാൾ പരിഹാസ കമന്‍റ് കുറിച്ചത്.

അങ്ങയുടെ സ്വന്തം മതവിഭാഗം ഇതിലും വലിയ നുണകളാണ് പറയുന്നത്. പറുദീസയിലെ ഹൂറിമാരുടെ സത്യമൊക്കെ ഞങ്ങൾക്ക് അറിയാം.- എന്നായിരുന്നു കമന്‍റ്. ഇത് പങ്കുവച്ചുകൊണ്ടാണ് നിന്‍റെ ഇടുങ്ങിയതും വളർച്ചയില്ലാത്തതുമായ ബുദ്ധിക്ക് മനസിലാകാകുമെങ്കിൽ മനസിലാക്കിക്കോ. ഞാൻ ഒരു നിരീശ്വരവാദിയാണെന്ന് വളരെ പ്രശസ്തമായ ഒരു കാര്യമാണ്. നിനക്ക് നിരീശ്വര വാദി എന്ന വാക്കിന്‍റെ അർഥം അറിയില്ലെങ്കിൽ, ഒരു മതത്തിലും വിശ്വാസമില്ലാത്തവരെയാണ് അങ്ങനെ വിളിക്കുന്നത്. അതുകൊണ്ട് എന്‍റെ ആളുകളെക്കുറിച്ച് എനിക്ക് പറഞ്ഞു തരേണ്ട. ഇന്ത്യക്കാരാണ് എന്‍റെ ആളുകൾ, നീയും അതിൽ ഉൾപ്പെടും.- ജാവേദ് അക്തർ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com