ജവാനിൽ ഷാറുഖിന്‍റെ 'ആ' ഡയലോഗിന്‍റെ ഉന്നം സമീർ വാംഖഡെ? | Video

ഷാറുഖിന്‍റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത് വാംഖഡെ ആയിരുന്നു

തുടക്കത്തിൽ കിട്ടിയ നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച് ബോക്സ് ഓഫിസ് വിജയം നേടി മുന്നേറുകയാണ് ബോളിവിഡ് ബാദ്ഷാ ഷാറുഖ് ഖാന്‍റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമ ജവാൻ.

സിനിമയിൽ ഷാറുഖ് പറയുന്ന ഒരു ഡയലോഗ് ഇതിനകം സമൂഹ മാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. 'ബേട്ടേ കൊ ഹാഥ് ലഗാനേ സെ പെഹ്‌ലെ ബാപ്പ് സെ ബാത്ത് കർ' (മകന്‍റെ ദേഹത്തു കൈവയ്ക്കും മുൻപ് അച്ഛനോട് സംസാരിക്ക്) എന്ന ഡയലോഗ് തിരക്കഥയിൽ ഇല്ലാത്തതാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്റ്ററായിരുന്ന സമീർ വാംഖഡെയെ ഉദ്ദേശിച്ചാണ് ഈ ഡയലോഗ് ഉൾപ്പെടുത്തിയതെന്നാണ് എസ്ആർകെ ആരാധകരുടെ 'കണ്ടെത്തൽ'. ഷാറുഖിന്‍റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത് വാംഖഡെ ആയിരുന്നു. നിരപരാധിയെന്നു കണ്ട് ആര്യനെ പിന്നീട് വിട്ടയച്ചു, വാംഖഡെ വിവാദത്തിലും പെട്ടു.

ഈ ഡയലോഗ് പറയുന്ന സിനിമയിലെ രംഗം ഒരു ഡയലോഗുമില്ലാതെ തന്നെ ശക്തമായിരുന്നു എന്നാണ് തിരക്കഥാകൃത്ത് സുമിത് അറോറ പറയുന്നത്. ഷൂട്ടിങ് സമയത്താണ് ഇവിടെ ഒരു ഡയലോഗ് ആവശ്യമാണെന്ന് അഭിപ്രായം വന്നത്. സിറ്റ്വേഷൻ അനുസരിച്ച് തന്‍റെ മനസിൽ ആദ്യം തോന്നിയ വാക്കുകളാണ് സെറ്റിൽ വച്ച് എഴുതി കൊടുത്തതെന്നും അറോറ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com