"അയ്യനെ കണ്ട്....." ശബരിമലയിൽ കന്നിദർശനം നടത്തി ജയറാമിനൊപ്പം പാർവതി

പമ്പയിൽ നിന്നും നീലിമല വഴി നടന്നാണ് ഇരുവരും മല കയറിയത്.
"അയ്യനെ കണ്ട്....." ശബരിമലയിൽ കന്നിദർശനം നടത്തി ജയറാമിനൊപ്പം പാർവതി
Updated on: 

ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. എന്നാൽ ഇത്തവണത്തെ ശബരിമല ദർശനത്തിന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി. കറുത്ത വസ്ത്രവും മാലയുമിട്ട് സന്നിധാനത്ത് നിന്നും ഇരുവരും പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ "സ്വാമി ശരണം" എന്ന ക്യാപ്ഷനോടെ ജയറാം തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്.

ഇതാദ്യമായാണ് ജ‍യറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്നും കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. വൈകീട്ട് ദീപാരാധന തൊഴാനാണ് ഇരുവരും എത്തുന്നത്. പമ്പയിൽ നിന്നും നീലിമല വഴി നടന്നാണ് ഇരുവരും മല കയറിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമാണ് മലകയറ്റം.

ഇന്നലെ വൈകീട്ടോടെ തന്നെ അയ്യപ്പനെ തൊഴുത് മലയിറങ്ങി. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ശബരിമലയിൽ‌ സ്ഥിരം സന്ദർശകനാണ് ജയറാം. അടുത്തിടെ ജയം രവിക്കൊപ്പം ജയറാം സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ് നടന്‍ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും വിഷുക്കണി ദർശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com