ജയസൂര്യ - വിനായകൻ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി

ചിത്രത്തിന്‍റെ പേര് പുറത്തു വിട്ടിട്ടില്ല
jayasurya-vinayakan film shooting

ജയസൂര്യ - വിനായകൻ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായി

Updated on

ഫാന്‍റസി , കോമഡി ജോണറിൽ ജയസൂര്യ, - വിനായകൻ കോംബോയിലൂടെ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അനുഗ്രഹീതൻ ആന്‍റണിയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഫോർട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായായിട്ടായിരുന്നു ചിത്രീകരണം.

വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്. ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്‍റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്സും, ഇൻഷാദ് എം. ഹസ്സനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം നൽകുന്ന കോമ്പിനേഷനാണ് ജയസൂര്യ- വിനായകന്‍റേത്.

അതിനിണങ്ങിയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന രീതിയിൽത്തന്നെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ഉടൻ തന്നെ നടത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com