ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിൽ, കൂടെ വിനായകനും

റാപ്പ് സിങ്ങർ ബേബിജീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു; ഓസ്‌ലർ ടീമിന്‍റെ രണ്ടാമത്തെ ചിത്രം ഷൂട്ടിങ് തുടങ്ങി.
jayasurya, Sunny Wayn, Vinayakan

ജയസൂര്യ, സണ്ണി വെയിൻ, വിനായകൻ

Updated on

കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമയും ചെയ്യാതെ മാറിനിന്ന ജയസൂര്യ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. കത്തനാർ ചിത്രീകരണം പൂർത്തിയാക്കി, മറ്റൊരു കഥാപാത്രമാകാൻ സാവകാശമെടുത്താണ് പുതിയ വരവ്.

കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയെറ്ററിലായിരുന്നു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കം. നടൻ സണ്ണി വെയ്ൻ സ്വിച്ചോൺ കർമവും, ജയസൂര്യയുടെ ഭാര്യ സരിത ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. സാഹിത്യകാരി ശ്രീകലാ എസ്. മോഹനാണ് ഭദ്രദീപം തെളിച്ചത്.

അനുഗ്രഹീതൻ ആന്‍റണി എന്ന ചിത്രം സംവിധാനം ചെയ്ത പ്രിൻസ് ജോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും ജയറാമും മുഖ്യ വേഷങ്ങളിലഭിനയിച്ച് വിജയം നേടിയ അബ്രഹം ഒസ് ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്‍റെ ബാനറിൽ മിഥുൽ മാനുവൽ തോമസും ഇർഷാദ് എം. ഹസ്സനും ചേർന്ന് ഈ ചിത്രം നിർമിക്കുന്നു.

ജയസൂര്യക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്നത് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതാണ്. ഫാന്‍റസി കോമഡി ഴോണറിലുള്ളതാണ് ഈ ചിത്രം.

പ്രശസ്ത റാപ് സിങ്ങർ ബേബിജീൻ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും പ്രധാന വേഷങ്ങളിൽ

ജയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com