ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ: ക്രിസ്റ്റീന സെക്കൻഡ് ലുക്ക് എത്തി

നാല് യുവസുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും...

Updated on

ഗ്രാമവാസികൾക്കു പ്രിയപ്പെട്ടവരായ നാല് യുവസുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം 'ക്രിസ്റ്റീന'യുടെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു. ചിത്രത്തിന്‍റെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സിഎസ് ഫിലിംസിന്‍റെ ബാനറിൽ ചിത്രാ സുദർശനൻ നിർമിച്ച് സുദർശനൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സുധീർ കരമന, എം.ആർ. ഗോപകുമാർ, സീമ ജി. നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ. ജാൻ, കലാഭവൻ നന്ദന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com