ജീത്തു ജോസഫിന്‍റെ "വലതു വശത്തെ കള്ളൻ'; ഒഫീഷ്യൽ ട്രെയിലർ

ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്‍റെ ഒഫീഷ്യൽ ട്രെയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തുടക്കം മുതൽ ഉദ്വേഗത്തിന്‍റെ ചട്ടക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ഡിനു തോമസ് ഈ ലന്‍റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ഈ ചിത്രത്തെ അണിയിച്ചൊരുക്കു ന്നത്.

ഓഗസ്റ്റ് മുപ്പതിനാണ് റിലീസ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായക് .

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com