ജീത്തു ജോസഫിന്‍റെ ' വലതു വശത്തെ കള്ളൻ' ജനുവരി ‌30ന്

പ്രൊമോ വിഡിയോയിലൂടെ പ്രഖ്യാപനം.
Jeethu Joseph's 'Dhawan Saathathe Kallan' to release on January 30

ജീത്തു ജോസഫിന്‍റെ ' വലതു വശത്തെ കള്ളൻ' ജനുവരി ‌30ന്

Updated on

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം ജനുവരി 30ന് റിലീസ് ചെയ്യുമെന്നും വിഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജു മേനോനും, ജോജു ജോർജും അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്നതാണ് വിഡിയോയിലുള്ളത്. ‌‌രണ്ടു പേരുടേയും പൂർണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വ‌ിഡിയോയിലൂടെയാണ്. ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും.

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ് , സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു ,മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് .

ചിത്രം പൂർണ്ണമായും ഇമോഷണൽ ഡ്രാമാ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്- വിനായക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com