'അക്ഷരംപ്രതി'യുമായി ജീത്തു ജോസഫിന്‍റെ ശിഷ്യ; രേഷ്മയുടെ സംവിധാനത്തിൽ ബേജി ജീൻ നായകൻ

ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിൽ പ്രണയം നാമ്പിടുന്നതും ആ പ്രണയം അവന്‍റെ ജീവിതത്തെ സ്വാധീനിക്കുന്നതുമാണ് നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്
Jeethu Joseph's woman assistant to be independant director with baby Jean as hero

രേഷ്മ ശിവകുമാറും ജീത്തു ജോസഫും അക്ഷരംപ്രതിയുടെ പൂജ ചടങ്ങിൽ.

Updated on: 

കൊച്ചി: ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായി സിനിമയിലെത്തിയ രേഷ്മ ശിവകുമാർ സ്വതന്ത്ര സംവിധായികയാകുന്ന 'അക്ഷരംപ്രതി' എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസനും ചേർന്നാണ് നിർമാണം. കഥ രേഷ്മ തന്നെ എഴുതുന്നു.

കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടത്തിയ പൂജാച്ചടങ്ങിൽ ജീത്തു ജോസഫ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു. നിർമാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

ജീത്തു സാറിന്‍റെകൂടെ വർക്ക് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, 'നീ കുറച്ചു ദിവസം വന്നുനിന്നു നോക്ക്' എന്നാണ് സാർ പറഞ്ഞത്
രേഷ്മ ശിവകുമാർ

''ജീത്തു സാറിന്‍റെകൂടെ വർക്ക് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, 'നീ കുറച്ചു ദിവസം വന്നുനിന്നു നോക്ക്' എന്നാണ് സാർ പറഞ്ഞത്. ആ വാക്കാണ് സാറിനോടൊപ്പം പ്രവർത്തിക്കാൻ സാഹചര്യമൊരുക്കിയത്. ഇന്ന് ഇവിടെ സംവിധായികയായി നിൽക്കാൻ അവസരമേകിയതും അതാണ്. അതില്ലെങ്കിൽ ഞാനില്ല'', രേഷ്മ ആമുഖത്തിൽ പറഞ്ഞു.

രേഷ്മയ്ക്ക് ആശംസകൾ നേർന്ന് ജീത്തു ജോസഫ് പറഞ്ഞു: ''രേഷ്മയുടെ എല്ലാ കഥകളും എന്നോട് ഡിസ്കസ് ചെയ്യാറുണ്ട്. അതിനുവേണ്ടി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.''

പൂർണമായും ഹ്യൂമർ ലവ് ഴോണറിലുള്ള ചിത്രമാണ് അക്ഷരംപ്രതി എന്ന് രേഷ്മ പറഞ്ഞു. ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിൽ പ്രണയം നാമ്പിടുന്നതും ആ പ്രണയം അവന്‍റെ ജീവിതത്തെ സ്വാധീനിക്കുന്നതുമാണ് നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

Jeethu Joseph's woman assistant to be independant director with baby Jean as hero

നായികാനായകന്മാരായ ഗോപിക രമേഷും ബേബി ജീനും പൂജാ ചടങ്ങിൽ.

ബേബി ജീൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക രമേഷാണ് നായിക. ഗ്രേസ് ആന്‍റണി, ശരത് സഭ, മഞ്ജു പിള്ള, ഷാൻ റഹ്മാൻ, ഗംഗ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 26-ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. പാലക്കാടും ചെന്നൈയിലുമായി ചിത്രീകരണം പൂർത്തിയാകും.

തിരക്കഥ: രേഷ്മ ശിവകുമാർ, സി.എസ്. അരുൺ, സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജിതേഷ് മംഗലപ്പിള്ളി, എഡിറ്റിങ്: ഷമീർ മുഹമ്മദ്.