‘ജിഗർത്തണ്ട ഡബിള്‍ എക്സ്’ ദീപാവലിക്കെത്തും

പഴയ ജിഗർത്തണ്ടയുമായി ഇതിനു ബന്ധമൊന്നുമില്ലെന്ന് കാർത്തിക് സുബ്ബരാജ്
‘ജിഗർത്തണ്ട ഡബിള്‍ എക്സ്’ ദീപാവലിക്കെത്തും
Updated on

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷന്‍ ത്രില്ലറായ ‘ജിഗർത്തണ്ട ഡബിള്‍ എക്സ്’ ദീപാവലി റിലീസായി തിയെറ്ററുകളിലെത്തും. രാഘവ ലോറന്‍സും എസ്.ജെ. സൂര്യയുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തന്‍റെ പഴയ ചിത്രമായ ജിഗർത്തണ്ടയുമായി ഈ ചിത്രത്തിന് ഒരു ബന്ധവുമില്ലെന്ന് കാര്‍ത്തിക് സുബ്ബരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 1960 കളില്‍ നടക്കുന്ന കഥയാണ്‌ പുതിയ ചിത്രം പറയുന്നത്.

സന്തോഷ്‌ നാരായണന്‍റെ ഇടിവെട്ട് പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com