വരുന്നു ജിഗർതണ്ട ഡബിൾഎക്സ്

പ്രധാന വേഷങ്ങളിൽ രാഘവ ലോറൻസും എസ്.ജെ. സൂര്യയും
വരുന്നു ജിഗർതണ്ട ഡബിൾഎക്സ്

കാര്‍ത്തിക് സുബ്ബരാജിന്‍റെ ഏറ്റവും മികച്ച ചിത്രമെന്ന പട്ടികയില്‍ ആദ്യം വരുന്ന പേരാണ് ജിഗർതണ്ട. 2014 ല്‍ റിലീസായ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോന്‍, വിജയ്‌ സേതുപതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച എഡിറ്റിങ്ങിനും (വിവേക് ഹര്‍ഷനും) മികച്ച സഹനടനുമുള്ള (ബോബി സിംഹ) ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

ഇപ്പോഴിതാ ഇതേ പേരില്‍ തുടങ്ങുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ജിഗർതണ്ട ഡബിള്‍ എക്സ് എന്നാണ് ചിത്രത്തിന്‍റെ പേര്. എന്നാല്‍, ജിഗർതണ്ടയുമായി യാതൊരു ബന്ധവുമില്ലെന്ന് കാർത്തിക് നേരത്തെ തന്നെ അറിയിച്ചിരുന്നു.

രാഘവ ലോറന്‍സും എസ്.ജെ. സൂര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ് ആക്ഷന്‍ ഫോര്‍മുലയിലാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ്‌ നാരായണന്‍റെ ഇടിവെട്ട് പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. കാര്‍ത്തിക് സുബ്ബരാജ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com