

ജോൺ എബ്രഹാം
ബോളിവുഡ് താരം ജോൺ എബ്രഹാമിന്‍റെ പുത്തൻ ലുക്കാണ് സമൂഹമാധ‍്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. നരച്ച മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നിൽക്കുന്ന താരത്തിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ജോൺ എബ്രഹാമിന് എന്തെങ്കിലും അസുഖമാണോയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ജോണിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
മുടി നീട്ടി വളർത്തിയാൽ ധൂം ചിത്രത്തിലെ ലുക്ക് ആവുമെന്നും പ്രായത്തിന് അനുസരിച്ച് ഫിറ്റായിട്ടാണ് താരമെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ. ജോൺ എബ്രഹാം പിന്തുടരുന്ന വീഗൻ ഡയറ്റിന്‍റെ ഫലമാണിതെന്നുമാണ് മറ്റു ചിലർ പറയുന്നത്. 2025ൽ പുറത്തിറങ്ങിയ 'ടെഹ്റാൻ' എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്.