ജോജുവിന്‍റെ ' ഇരട്ട' ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു (വീഡിയോ)

ഒരു പൊലീസ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം വരുന്നത്.
ജോജുവിന്‍റെ ' ഇരട്ട' ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു (വീഡിയോ)

ജോജു ജോർജ് നായകനായി എത്തുന്ന സിനിമ 'ഇരട്ട' ഒടിടി റിലീസിനെത്തുന്നു. ചിത്രം മാർച്ച് 3ന് നെറ്റ്ഫ്ളിക്സിലെത്തും. ഫെബ്രുവരി 3നായിരുന്നു സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ഒടിടി റിലീസിനായി (ott release) പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സിനിമയുടെ പേരു പോലെതന്നെ ചിത്രത്തിൽ ഡബിൾ റോളിലാണ് ജോജു (joju george) എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് (movies) തീയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ഒരു പൊലീസ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം വരുന്നത്. ആദ്യ പകുതി മുഴുവനും ത്രില്ലർ സ്വഭാവത്തിലുടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും ചിത്രത്തിന്‍റെ അവസാന 20 മിനുട്ട് സസ്പെന്‍സ് ത്രില്ലർ രൂപേണയുമെത്തുന്നുണ്ട്.

നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ജോജു ആദ്യമായാണ് ഡബിൾ റോളിലെത്തുന്നത്. കോളീവുഡ് ഫെയിം അഞ്ജലിയാണ് ചിത്രത്തിലെ നായിക. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍ എന്നിവരുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com