'പണി'യിലെ ആദ്യ ലിറിക്കൽ ഗാനം നെഞ്ചിലേറ്റി പ്രേക്ഷകർ

ജോജു ജോർജിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായ 'പണി' ഒക്റ്റോബർ രണ്ടിന് തിയെറ്ററുകളിലെത്തും

നടൻ ജോജു ജോർജ്‌ ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' യിൽ നിന്ന് ആദ്യത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. മുഹ്സിൻ പരാരി എഴുതി വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ഗാനം പാടിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മറന്നാടു പുള്ളേ... മുറിപ്പാടുകളെ... എന്ന് തുടങ്ങുന്ന ഗാനം ഈ ഗാനത്തിന്‍റെ റിലീസിനോടൊപ്പം തന്നെ ചിത്രത്തിന്‍റെ മറ്റൊരു വിശേഷവും 'പണി' യുടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുമുണ്ട്. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന 'പണി ' ഒക്ടോബർ മാസം 17 ന് പ്രേക്ഷകരിലേക്കെത്തുമുള്ള പ്രഖ്യാപനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്‍റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്‍റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്‍റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com