ജോജുവിന്‍റെ 'പണി' ഇനി ഒടിടിയിൽ

നടൻ ജോജു ജോർജിന്‍റെ പ്രഥമ സംവിധാന സംരംഭം, 'പണി' ഒടിടി റിലീസിനു തയാറായി
Joju George Pani OTT release
ജോജുവിന്‍റെ 'പണി' ഇനി ഒടിടിയിൽ
Updated on

പകയുടെയും പ്രതികാരത്തിന്‍റെയും കനലെരിയുന്ന കഥ പറഞ്ഞ സിനിമ, ജോജു ജോർജിന്‍റെ പ്രഥമ സംവിധാന സംരംഭം, 'പണി' ബോക്സോഫീസ് വിജയത്തിനു പിന്നാലെ ഒടിടി റിലീസിനൊരുങ്ങി. ജനുവരി 16 മുതൽ സോണി ലിവിൽ പണി സ്ട്രീം ചെയ്യും.

തിരക്കഥയെഴുതി സംവിധാനം ചെയ്ത ജോജു തന്നെയാണ് ചിത്രത്തിൽ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു.

ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തിയ അഭിനയ, യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. മികച്ച രീതിയിലാണ് തനിക്ക് ലഭിച്ച വേഷം അവർ അവതരിപ്പിച്ചത്. താരങ്ങളായ സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സാഗറും ജുനൈസും 'പണി'യിൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമാണ് പ്രതിനായക വേഷത്തിൽ പകർന്നാടിയത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ്., സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com