ജോഷി - ജോജു ജോർജ് ചിത്രം 'ആന്‍റണി'; ഷൂട്ടിങ്ങ് ആരംഭിച്ചു

ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകൾ.
ജോഷി - ജോജു ജോർജ് ചിത്രം 'ആന്‍റണി'; ഷൂട്ടിങ്ങ് ആരംഭിച്ചു

പാപ്പൻ എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ആന്‍റണി'യുടെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകൾ. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് ആന്‍റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ജോജു ജോർജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയ ആയിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. പൊറിഞ്ചുവിൻ്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരന്‍, സംഗീത സംവിധാനം - ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, വിതരണം - അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ - ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com