joshy mathew elected as new chairman of macta

ജോഷി മാത്യു, ശ്രീകുമാർ അരൂക്കുറ്റി, സജിൻ ലാൽ

ജോഷി മാത‍്യു 'മാക്ട' ചെയർമാൻ

അഡ്വ. എസ്. ജയശങ്കറിന്‍റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
Published on

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന് (മാക്ട) പുതിയ ഭാരവാഹികൾ. സംവിധായകന്‍ ജോഷി മാത്യു ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി, ട്രഷറർ സജിന്‍ ലാല്‍.

എറണാകുളം "മാക്ട' ഓഫിസലെ ജോണ്‍ പോള്‍ ഹാളില്‍ റിട്ടേണിങ് ഓഫിസര്‍ അഡ്വ. എസ്. ജയശങ്കറിന്‍റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രാജീവ് ആലുങ്കല്‍, പി.കെ. ബാബുരാജ് എന്നിവർ വൈസ് ചെയര്‍മാന്മാര്‍. എന്‍.എം. ബാദുഷ, ഉത്പല്‍ വി. നായനാര്‍, സോണി സായ് എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാർ.

ഷിബു ചക്രവര്‍ത്തി, എം. പത്മകുമാര്‍, മധുപാല്‍, ലാൽ ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്, വേണു ബി. നായര്‍, ബാബു പള്ളാശേരി, ഷാജി പട്ടിക്കര, എല്‍. ഭൂമിനാഥന്‍, അപര്‍ണ രാജീവ്, ജിസൻ പോള്‍, എ.എസ്. ദിനേശ്, അഞ്ജു അഷ്‌റഫ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍.

logo
Metro Vaartha
www.metrovaartha.com