'അമ്മ'യിൽ പ്രതിസന്ധി; നടന്മാരായ ജോയ് മാത‍്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ പുറത്തേക്ക്

'അമ്മ'യുടെ ഔദ‍്യോഗിക ഇമെയിലിലേക്ക് നടന്മാർ രാജിക്കത്ത് കൈമാറി
joy mathew, jayan cherthala, kailash resigned from amma association

ജോയ് മാത‍്യു, ജയൻ ചേർത്തല, കൈലാഷ്

Updated on

കൊച്ചി: നടന്മാരായ ജയൻ ചേർത്തലയും കൈലാഷും താരസംഘടനയായ 'അമ്മ'യിൽ നിന്നും രാജിവച്ചു. ഇവർക്കു പുറമെ മുൻ ഭരണസമിതി അംഗമായിരുന്ന നടൻ ജോയ് മാത‍്യുവും സംഘടനയിൽ നിന്നും ഔദ‍്യോഗികമായി രാജിവച്ചു. അമ്മയുടെ ഔദ‍്യോഗിക ഇമെയിലിലേക്ക് നടന്മാർ രാജിക്കത്ത് കൈമാറുകയായിരുന്നു.

ഇതോടെ താരസംഘടനയിൽ ആഭ‍്യന്തര കലഹവും പ്രതിസന്ധിയും നിലവിൽ തുടരുകയാണെന്ന് വ‍്യക്തമായിരിക്കുകയാണ്. നേരത്തെ നടി ലക്ഷ്മി പ്രിയ അടക്കമുള്ളവർ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയിൽ വീണ്ടും രാജിയുണ്ടായിരിക്കുന്നത്. എന്നാൽ‌ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പടെയുള്ളവർ രാജി സമർപ്പിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com