ദുബായില്‍ വെക്കേഷനെത്തിയ സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന്‍റെ വില കേട്ട് ഞെട്ടി ആരാധകര്‍!!

താരത്തിന്‍റെ ആഡംബര ലുക്ക് വൈറലായിരുന്നു.
Jr NTR  luxury brand designer shirt in Dubai goes viral

ദുബായില്‍ വെക്കേഷനെത്തിയ സൂപ്പര്‍താരം ധരിച്ച ഷര്‍ട്ടിന്‍റെ വില കേട്ട് ഞെട്ടി ആരാധകര്‍!!

Updated on

'മാൻ ഓഫ് മാസ്' എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻ‌ടി‌ആർ, അടുത്തിടെ ദുബായില്‍ വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ദേവര: പാർട്ട് വൺ എന്ന ചിത്രത്തിന്‍റെ പ്രമോഷനുകൾ പൂർത്തിയാക്കി, അടുത്തിടെയാണ് താരം ജപ്പാനിൽ നിന്നും തിരികെയെത്തിയത്. ഇതിനു പിന്നാലെയായിരുന്നു ദുബായി യാത്ര. വെക്കേഷൻ ആഘോഷിക്കാനെത്തിയതെങ്കിലും താരത്തിന്‍റെ ആഡംബര ലുക്ക് വൈറലായിരുന്നു.

ജൂനിയർ എൻ‌ടി‌ആർ, ആഡംബര ബ്രാൻഡായ എട്രോയിൽ നിന്നുള്ള പെയ്‌സ്ലി പ്രിന്‍റ് ചെയ്ത ഷർട്ടാണ് ധരിച്ചിരിക്കുന്നത് ആരാധകർ പെട്ടെന്ന് ശ്രദ്ധിച്ചു. ഇതിന്‍റെ വില 85,000 രൂപയാണെന്ന് റിപ്പോർട്ട്. ഫോട്ടോ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലാവുകയും ആരാധകർ അദ്ദേഹത്തിന്‍റെ പ്രീമിയം ഫാഷൻ സെൻസിനെ പ്രശംസിക്കുകയും ചെയ്തു.

ജൂനിയര്‍ എൻടിആര്‍ നായകനായി ഒടുവില്‍ വന്നത് ദേവരയാണ്. ചിത്രം 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേവരയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയായിരുന്നു. ദേവര 2 പണിപ്പുരയിലാണെന്നും ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ വേഗത്തില്‍ നടക്കുകയാണെന്നാണ് റിപ്പോർട്ട്. വൈ‌ആർ‌എഫിന്‍റെ സ്പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായ 'വാർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും, കൂടാതെ, 'ഡ്രാഗൺ' എന്ന് പേരിട്ടിരിക്കുന്ന ഒരു പീരിയഡ് ഡ്രാമയിലും മറ്റൊരു ബിഗ് ബജറ്റ് പ്രോജക്റ്റിനായി സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി ജൂനിയർ എൻ‌ടി‌ആർ സഹകരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com