ഭൂകമ്പത്തിന് ഒരാഴ്ച മുൻപു വരെ ജൂനിയർ എൻടിആർ ജപ്പാനിൽ

ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ജപ്പാന് എത്രയും പെട്ടെന്ന് സാധിക്കട്ടെയെന്നും താരം എക്സിൽ കുറിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന് ഒരാഴ്ച മുൻപു വരെ ജൂനിയർ എൻടിആർ ജപ്പാനിൽ
Updated on

ഹൈദരാബാദ്: ഭൂകമ്പം കനത്ത നാശം വിതച്ച ജപ്പാനിൽ നിന്ന് തിരിച്ചെത്തിയതായി അറിയിച്ച് ആർആർആർ താരം ജൂനിയർ എൻടിആർ. കഴിഞ്ഞ ഒരാഴ്ചയായി താൻ ജപ്പാനിലായിരുന്നുവെന്നും ഭൂകമ്പത്തെക്കുറിച്ചറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്നും താരം പറഞ്ഞു. ചൊവ്വാവ്ച രാവിലെയാണ് താരം വീട്ടിൽ തിരിച്ചെത്തിയത്. ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ജപ്പാന് എത്രയും പെട്ടെന്ന് സാധിക്കട്ടെയെന്നും താരം എക്സിൽ കുറിച്ചിട്ടുണ്ട്.

ജൂനിയർ എൻടിആറും രാം ചരണും നായകന്മാരായ ആർആർആർ ജപ്പാനിൽ 2022ൽ റിലീസ് ചെയ്തിരുന്നു. വലിയ കലക്ഷനാണ് ചിത്രത്തിന് ജപ്പാനിൽ നിന്ന് ലഭിച്ചത്. സംവിധായകൻ എസ്.എസ്. രാജമൗലിയും ജപ്പാനിലുള്ളവർക്കൊപ്പം എന്ന് എക്സിൽ കുറിച്ചിരുന്നു. തിങ്കളാഴ്ചയാണ് ജപ്പാനിൽ ഭൂകമ്പമുണ്ടായത്.

ഇനിയും അതി തീവ്രമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൽ വീടുകൾക്കു പുറത്തു തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com