'സ്തുതി' വൈറലായതിനു പിന്നാലെ പുതിയ ലുക്കിൽ ജ്യോതിർമയിയുടെ അടുത്ത പാട്ട് | Video

ബോഗയ്‌ന്‍വില്ല എന്ന അമൽ നീരദ് ചിത്രത്തിലെ 'മറവികളേ...' എന്ന പാട്ടിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ 'മറവികളെ...' എന്ന് തുടങ്ങുന്ന പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സ്തുതി' യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഗാനവും എത്തിയിരിക്കുന്നത്.

റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്തുതിയിൽ എന്നതുപോലെ രണ്ടാമത്തെ പാട്ടിലും ജ്യോതിർമയിയുടെ ലുക്ക് തന്നെയാണ് ഹൈലൈറ്റ്. ഏറെക്കാലത്തിനു ശേഷം സിനിമയിലേക്കു തിരിച്ചുവരുന്ന ജ്യോതിർമയി ആദ്യത്തെ പാട്ടിൽ തല മൊട്ടയടിച്ചാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ രണ്ടാമത്തേതിൽ സോൾട്ട് ആൻഡ് പെപ്പർ മുടിയുമായാണ് എത്തിയിരിക്കുന്നത്.

ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com