ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് 'കാതൽ'

ആ​ഗോള തലത്തിലും വലിയ സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്
Kaathal the core day 5 box office collection
Kaathal the core day 5 box office collection
Updated on

ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച മമ്മൂട്ടി- ജ്യോതിക ചിത്രം കാതൽ-ദി കോർ ഇതിനോടകം പ്രേക്ഷകർ വ്യാപകമായി ഏറ്റെടുത്തു കഴിഞ്ഞു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതിനു ശേഷവും ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാതൽ കാഴ്ച വയ്ക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത ചിത്രം ഇപ്പോഴും തീയറ്ററുകളിൽ വന്‍ സ്വീകാര്യതോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ 'കാതൽ' നേടിയ ബോക്സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്. നവംബർ 23നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെ ചിത്രം ആകെ നേടിയത് 5.70 കോടി രൂപയാണ്. ആദ്യ ഞായറാഴ്ച മാത്രം നേടിയത് 1.65 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഒന്നാം ദിവസം 1.05 കോടി, രണ്ടാം ദിനം 1.25 കോടി, മൂന്നാം നാൾ 1.75 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്കുകൾ.

ആ​ഗോള തലത്തിലും കാതൽ ഇതേ കുതിപ്പ് തുടരുന്നുണ്ട്. ഏകദേശം 8 കോടിയോളം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇതിനു തൊട്ടു മുന്‍പിറങ്ങിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ആദ്യ ഞായർ മാത്രം നേടിയത് 4.5 കോടി ആയിരുന്നു. കാതലിന് മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com