റിലിസായി 30 ദിവസം തികയുന്നതിനു മുമ്പേ കബ്സ ഒടിടിയിലേക്ക്

ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യും
റിലിസായി 30 ദിവസം തികയുന്നതിനു മുമ്പേ കബ്സ ഒടിടിയിലേക്ക്
Updated on

കന്നഡ ചിത്രമായ കബ്സ മാർച്ച് പതിനേഴിനാണു തിയറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷകളോടെയെത്തിയ ചിത്രം തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. കന്നഡയിൽ സ്വീകാര്യത നേടിയെങ്കിലും മറ്റു ഭാഷകളിൽ ചലനം സൃഷ്ടിക്കാൻ കബ്സയ്ക്കു കഴിഞ്ഞില്ല. കന്നഡയടക്കം ഏഴോളം ഭാഷകളിൽ കബ്സ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുന്നു.

തിയറ്ററിലെത്തി ഒരു മാസം തികയുന്നതിനു മുമ്പാണ് ഒടിടി റിലീസ്. ഏപ്രിൽ പതിനാലിനു ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യും. ആർ. ചന്ദ്രുവിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം അധോലോകത്തിന്‍റെ കഥയാണു പറഞ്ഞത്. ഉപേന്ദ്ര, സുദീപ്, ശിവരാജ്കുമാർ, ശ്രിയ ശരൺ, ജഗപതി ബാബു എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്രീ സിദ്ധേശ്വര എന്‍റർപ്രൈസസിന്‍റെ ബാനറിലാണു ചിത്രം നിർമിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com