പ്രതീക്ഷിച്ചതിനേക്കാൾ വലിയ ബജറ്റിൽ കത്തനാർ തയാറെടുക്കുന്നു; ഡബ്ബിങ് ആരംഭിച്ചു

അനുഷ്ക ഷെട്ടി, പ്രഭുദേവ, സാന്‍റി മാസ്റ്റർ,കുൽപീത് യാദവ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.
Kadamattath kathanar begins dubbing

പ്രതീക്ഷിച്ചതിനേക്കാൾ വലിയ ബജറ്റിൽ കത്തനാർ തയാറെടുക്കുന്നു; ഡബ്ബിങ് ആരംഭിച്ചു

Updated on

ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിന്‍റെ കഥ സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ജയസൂര്യ കത്തനാർ എന്ന മാന്ത്രിക വൈദികനായി എത്തുന്ന സിനിമ മൂന്നുവർഷത്തെ പ്രീപ്രൊഡക്ഷനും, ഒന്നര വർഷം നീണ്ട ചിത്രീകരണവും പ്രാഥമിക പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി ഡബ്ബിംഗിലേക്ക് കടന്നിരിക്കുകയാണ്. ജയസൂര്യയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഫിലിപ്സ് ആന്‍റ് മങ്കിപ്പെൻ, ദേശീയ പുരസ്ക്കാരത്തിനർഹമായ ഹോം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ റോജിൻ ഫിലിപ്പാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിന്‍റെ മുടക്കു മുതൽ പ്രതീക്ഷിച്ചതിലുംവലിയ തോതിലാണു കൂടിയതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി വ്യക്തമാക്കി.

ലോകനിലവാരത്തിലുള്ള ഒരു ചിത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രം ലോകത്തിൽ ഏതുഭാഷക്കാർക്കും ആസ്വദിക്കാവുന്ന നിലയിലുള്ള ഒരു യുണിവേഴ്സൽ ചിത്രമായിരിക്കുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ജയസൂര്യക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത ബോളിവുഡ് താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സാന്‍റി മാസ്റ്റർ,കുൽപീത് യാദവ് ഹരീഷ് ഉത്തമൻ, എന്നിവരും മലയാളത്തിൽ നിന്നും കോട്ടയം രമേഷ്, സനൂപ് സന്തോഷ്, ദേവിക സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്‍റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്‍റെ അവതരണം. വെർച്വൽ പ്രൊഡക്ഷൻസിന്‍റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം . ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.

ഛായാഗ്രഹണം - നീൽ - ഡി കുഞ്ഞ. എഡിറ്റിംഗ് -റോജിൻ തോമസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com