Entertainment
പ്രണയത്തിന്‍റെ 25 വർഷങ്ങൾ, 'കഹോ നാ പ്യാർ ഹേ' റീ റിലീസ് ജനുവരി 10ന്
ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് 2000 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്.
ന്യൂഡൽഹി: ബോളിവുഡ് സ്റ്റാർ ഹൃത്വിക് റോഷൻ അരങ്ങേറ്റം കുറിച്ച പ്രണയ ചിത്രം കഹോ നാ പ്യാർഹേ ജനുവരി 10 ന് റീ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്ത് 25 വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് റീ റിലീസ്. ഹൃത്വിക് റോഷണം പിറന്നാൾ ദിനം കൂടിയാണ് ജനുവരി 10. ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് 2000 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്.
അമീഷ പട്ടേൽ നായികയായി എത്തിയ ചിത്രം സൂപ്പർഹിറ്റായിരുന്നു. അനുപം ഖേർ, ഫരീദ ജലാൽ, സതീഷ് ഷാ , മൊഹ്നിഷ് ബാഹ്ൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഹൃത്വിക്കിന്‍റെ അച്ഛൻ രാകേഷ് റോഷനാണ് ചിത്രം നിർമിച്ചത്. ചിത്രം ക്ലിക്കായതോടെ ഹൃത്വിക് ബോളിവുഡിൽ സ്ഥിര പ്രതിഷ്ഠ നേടി.