ബോളിവുഡല്ല, കാജൽ അഗർവാളിന് ഇഷ്ടം ദക്ഷിണേന്ത്യൻ സിനിമാമേഖലയോട്: കാരണമുണ്ട്

ഇപ്പുറത്തു ബോളിവുഡ് വന്നു നിൽക്കുമ്പോഴും ദക്ഷിണേന്ത്യയുടെ തട്ട് താണു തന്നെയിരിക്കുന്നു കാജലിന്
ബോളിവുഡല്ല, കാജൽ അഗർവാളിന് ഇഷ്ടം ദക്ഷിണേന്ത്യൻ സിനിമാമേഖലയോട്: കാരണമുണ്ട്

ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് കാജൽ അഗർവാൾ. എങ്കിലും ഏതു മേഖലയാണു കൂടുതൽ ഇഷ്ടമെന്ന ചോദ്യം ഉയരുമ്പോൾ, സാധാരണ താരങ്ങളുടെ മറുപടിയിലൊരു നിഷ്പക്ഷതയുണ്ടാവും. ഭാവികാലത്തെ കരുതിക്കൊണ്ടൊരു ബാലൻസ്ഡ് ഉത്തരവും പ്രതീക്ഷിക്കാം. പക്ഷേ കാജൽ അഗർവാൾ തുറന്നു പറയുന്നു, ഇഷ്ടവും താൽപര്യവും ദക്ഷിണേന്ത്യൻ സിനിമമേഖലയോടാണെന്ന്. ഇപ്പുറത്തു ബോളിവുഡ് വന്നു നിൽക്കുമ്പോഴും ദക്ഷിണേന്ത്യയുടെ തട്ട് താണു തന്നെയിരിക്കും കാജലിന്.

ഹിന്ദി മാതൃഭാഷയാണ്. ഹിന്ദി സിനിമകൾ കണ്ടുകൊണ്ടാണു വളർന്നതും. എന്നാൽ ദക്ഷിണേന്ത്യൻ സിനിമയിലെ അന്തരീക്ഷം ഇഷ്ടമാണ്. എത്തിക്സും മൂല്യങ്ങളുമൊക്കെ കൂടുതലുമാണ്. ബോളിവുഡിൽ ഇതൊക്കെ കുറവാണെന്നു കാജൽ ഉറപ്പിച്ചു പറയുന്നു. എന്നാൽ ഏതു മേഖലയിലായാലും കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയത്തിൽ എത്താൻ കഴിയൂ. വിജയത്തിലേക്കു കുറക്കുവഴികളില്ല, കാജൽ പറയുന്നു.

രാജ്യമെങ്ങും അംഗീകരിക്കപ്പെടുന്നതു കൊണ്ടു തന്നെ ഹിന്ദി ചിത്രങ്ങളിലൂടെ തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ സൗത്ത് ഇന്ത്യയെ പോലെ ഇത്രയധികം സൗഹാർദ്ദപരമായ ഇൻഡസ്ട്രി വേറെയില്ല. മികവുറ്റ സാങ്കേതിക പ്രവർത്തകരും സംവിധായകരും സൗത്ത് ഇന്ത്യൻ ഇൻഡസ്ട്രിയിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ വ്യത്യസ്തമായ വിഷയങ്ങളിൽ മനോഹരമായ സിനിമകൾ ഉണ്ടാവുന്നുണ്ട്, കാജൽ പറയുന്നു.

ഇപ്പോൾ കമൽഹാസന്‍റെ ഇന്ത്യൻ 2വിലാണു കാജൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനായി കാജൽ കളരിപ്പയറ്റ് അഭ്യസിച്ചതൊക്കെ വാർത്തയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com