
കജോള്‍
മുംബൈ: 29 കോടി രൂപയ്ക്ക് കൊമേഴ്‌സ്യല്‍ സ്‌പെയ്‌സ് സ്വന്തമാക്കി ബോളിവുഡ് താരം കജോള്‍. ഗോരേഗാവിലെ വാണിജ്യസമുച്ചയത്തിലാണ് 4365 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇടം താരം സ്വന്തമാക്കിയത്. ഗ്രൗണ്ട് ഫ്‌ളോറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ചതുരശ്രയടിക്ക് 65940 രൂപയാണ് നിരക്ക്. 28.78 കോടി രൂപയാണ് താരം ചെലവഴിച്ചിരിക്കുന്നത്.
1.76 കോടി രൂപയാണ് താരം സ്റ്റാപ് ഡ്യൂട്ടിയായി അടച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 2023ലും താരം അന്ധേരിയില്‍ ഓഫിസ് റൂം സ്വന്തമാക്കിയിരുന്നു. 7 കോടി രൂപയ്ക്ക് മുകളിലായിരുന്നു അതിനായി മുടക്കിയത്.
ബോളിവുഡ് താരങ്ങളില്‍ ഒട്ടേറെ പേര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ നടത്താറുണ്ട്. ഇതേ മാതൃകയാണ് കജോളും പിന്തുടരുന്നത്.